അഫ്ഗാനിസ്ഥാനിൽ എയർഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിൽ 13 ഭീകരർ കൊല്ലപ്പെട്ടു

AFGAN'

കാബൂൾ : അഫ്ഗാനിസ്ഥാനിൽ എയർഫോഴ്സ് നടത്തിയ വ്യോമാക്രമണത്തിൽ 13 ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ജാവ്ജാന്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘത്തിൽ ഉൾപ്പെട്ട 13 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

താജിക്കിസ്താനിൽ നിന്നുള്ള രണ്ട് വിദേശ തീവ്രവാദികൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് വടക്കൻ മേഖലയിലെ അഫ്ഗാൻ സൈന്യത്തിനെ ഉദ്ധരിച്ചുകൊണ്ട് ഖമാസ് പ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദർസ്ബാബ് ജില്ലയിലെ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് അഫ്ഗാൻ എയർഫോഴ്സ് ആക്രമണം നടത്തിയത്.

Top