13, including 5 kids, killed as train hits car in Jharkhand

റാഞ്ചി: ഝാര്‍ഖണ്ഡില്‍ കാറില്‍ ട്രെയിനിടിച്ച് അഞ്ച് കുട്ടികളടക്കം 13 മരണം. രാംഖട്ട് ജില്ലയിലെ ഭര്‍ഖുണ്ട റെയില്‍വേ സ്റ്റേഷന് സമീപത്തെ ആളില്ലാ ലെവല്‍ ക്രോസിലായിരുന്നു അപകടം. തിങ്കളാഴ്ച രാത്രി ആളില്ലാ ലെവല്‍ ക്രോസ് മറികടക്കുന്ന കാറില്‍ ഹൗറഭോപ്പാല്‍ എക്‌സ് പ്രസ് ഇടിക്കുകയായിരുന്നു.

പത്രാതു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നതെന്ന് എസ്.പി എം. തമിള്‍വനന്‍ പറഞ്ഞു. അപകടത്തെകുറിച്ച് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top