കൊടുങ്കാറ്റില്‍ അര്‍ജന്റീന സ്പോര്‍ട്സ് ക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു; 13 മരണം

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് 13 മരണം. തുറമുഖ നഗരമായ ബഹിയ ബ്ലാങ്കയിലാണ് അപകടമുണ്ടായത്. സ്‌കേറ്റിംഗ് മത്സരം നടക്കുന്നതിനിടെ കനത്ത മഴയിലും കൊടുങ്കാറ്റിലും സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീഴുകയായിരുന്നു.

അര്‍ജന്റീനയുടെ ധാന്യ ഉത്പാദന പ്രദേശങ്ങളിലൊന്നായ ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ തെക്കേ അറ്റത്തിനടുത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കൊടുങ്കാറ്റിനെക്കുറിച്ച് ബ്യൂണസ് ഐറിസിലെ നിവാസികള്‍ക്ക് രാജ്യത്തെ കാലാവസ്ഥാ വകുപ്പ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ (87 മൈല്‍) വേഗത്തിലുള്ള കാറ്റാണ് നഗരത്തില്‍ വീശിയടിച്ചത്.

പ്രസിഡന്റ് ഹാവിയര്‍ മിലിയും ബഹിയ ബ്ലാങ്ക മേയറും മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മരണത്തില്‍ ഹാവിയര്‍ മിലേയുടെ ഓഫീസ് അനുശോചനം രേഖപ്പെടുത്തി. കൊടുങ്കാറ്റ് ശക്തിപ്രാപിച്ച് 150 കിലോമീറ്റര്‍ (93 മൈല്‍) വരെ വേഗതില്‍ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top