വിവാഹചടങ്ങിലേക്ക് അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു

പ്രതാപ്ഗഡ്: വിവാഹചടങ്ങിലേക്ക് അമിത വേഗതയില്‍ എത്തിയ ട്രക്ക് പാഞ്ഞുകയറി 13 പേര്‍ മരിച്ചു. 15 പേര്‍ക്കു പരിക്കേറ്റു. പ്രതാപ്ഗഡ്- ജയ്പുര്‍ ദേശീയപാതയിലെ അംബാവാലിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം.

ദേശീയ പാതയ്ക്കു സമീപം താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ബിന്ദോളി ചടങ്ങില്‍ പങ്കെടുത്ത് റോഡിന് അരികെകൂടി നടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒമ്പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ വധുവും ഉണ്ട്.

Top