കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എംവി ഗോവിന്ദന്‍. 13 കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നും കോണ്‍ഗ്രസ് ബിജെപിയായി മാറുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങലിലെ പ്രവണത കേരളത്തിലും ശക്തമാവുന്നുവെന്ന് എംവി ഗോവന്ദന്‍ വ്യക്തമാക്കി.കേരളത്തില്‍ രണ്ടക്ക സീറ്റ് കിട്ടുമെന്ന് നരേന്ദ്ര മോദി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോഴാണ് മനസിലായതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കേരളത്തിനെ മനസിലാക്കിയിട്ടുള്ള ആര്‍ക്കും മനസിലാകും. പിന്നെ ആരുടെ സീറ്റിനെ സംബന്ധിച്ച സീറ്റിനെക്കുറിച്ചാണ് മോദി പറയുന്നതെന്ന് കൗതുകപൂര്‍വം പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ നിന്ന് നിരവധിപ്പേര്‍ ബിജെപിയിലേക്ക് ചേക്കേറി. തൃശൂരില്‍ പ്രതാപന് വേണ്ടി പ്രചാരണത്തിനിറങ്ങിയ പത്മജ വേണുഗോപാല്‍ കാലുമാറിപ്പോയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വന്യജീവി ആക്രമണങ്ങളെക്കുറിച്ചും എംവി ഗോവിന്ദന്‍ പ്രതികരിച്ചു. ക്ഷുദ്ര ജീവികളെ കൊല്ലണമെന്ന ആവശ്യം ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം. പ്രതിപക്ഷ എംപിമാര്‍ ഇതിനായി പാര്‍ലമെന്റില്‍ സംസാരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭിമന്യു വധക്കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നു എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.