സിനിമാ താരങ്ങളെ ഇറക്കിയ മമതയ്ക്ക് മറുപടി; പാര്‍ട്ടിയില്‍ ടി.വി താരങ്ങളെ നിറച്ച് ബി.ജെ.പി.

ന്യൂഡല്‍ഹി: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി ഒരുകൂട്ടം ടി.വി താരങ്ങളെ പാര്‍ട്ടിയിലെത്തിച്ച് ബി.ജെ.പി. പശ്ചിമ ബംഗാളില്‍ സിനിമാ താരങ്ങളെ ലോക്സഭ എം.പിമാരാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നീക്കത്തിന് മറുപടിയായാണ് ബിജെപിയുടെ ഈ നീക്കം.

പശ്ചിമ ബംഗാളില്‍ നിന്നുള്ള 13 മിനിസ്‌ക്രീന്‍ താരങ്ങളാണ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി അംഗത്വമെടുത്തത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലെ മുന്‍നിര സിനിമ താരങ്ങളായ മിമി ചക്രവര്‍ത്തിക്കും നുസ്രത്ത് ജഹാനും സീറ്റ് നല്‍കിയിരുന്നു. ഇരുവരും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി കൂടിയായാണ് ബി.ജെ.പി ടി.വി താരങ്ങളെ പാര്‍ട്ടിയിലെത്തിച്ചത്.

Top