പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേര്‍ അറസ്റ്റില്‍

മേവാഡ്: ഹരിയാനയിലെ മേവാഡ് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ ഇമ്രാന്‍, മൂലി, റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ജൂലൈ ഏഴിനാണ് പെണ്‍കുട്ടിയെ കാണാതായത്. രാവിലെ പുറത്തുപോയ പെണ്‍കുട്ടി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന്‌ മാതാപിതാക്കള്‍ നൂഹ് പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍ തിരിച്ച് രാത്രി വൈകി വീട്ടില്‍ എത്തിയ പെണ്‍കുട്ടി നാല് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചതായി മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കളുടെ പരാതിയില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനായിരുന്നു പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.

കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി, നാസയെ കാണാനാണ് പെണ്‍കുട്ടിയ വീട്ടില്‍ നിന്ന് പോയത്. ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പെണ്‍കുട്ടിയെ മറ്റൊരു സ്ഥലത്തേയ്ക്ക് കൂട്ടികൊണ്ടുപോയ നാസ തന്റെ മറ്റ് സുഹൃത്തക്കളെ വിളിച്ചുവരുത്തി നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വീട്ടിനകത്ത് വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

Top