288 മണിക്കൂര്‍ ബാറ്ററി ലൈഫുമായി റിയൽമി വാച്ച് 2 വിപണിയില്‍

റിയൽ‌മിയുടെ റിയൽമി വാച്ച് 2 വിപണിയിലെത്തി. റിയൽമിയുടെ ജനപ്രീയ സ്മാർട്ട് വാച്ച് സീരിസിലെ പുതിയ ഡിവൈസാണ് റിയൽമി വാച്ച് 2. മലേഷ്യയിലാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. കളർ എൽസിഡി ഡിസ്‌പ്ലേയ്‌ക്കൊപ്പം 2.5 ഡി ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ബാറ്ററിയാണ്. 12 ദിവസം വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഈ ഡിവൈസിൽ റിയൽമി നൽകിയിട്ടുള്ളത്.

320 x 320 പിക്‌സൽ റെസല്യൂഷനും 323 പിപിഐ പിക്‌സൽ ഡെൻസിറ്റിയും ഉള്ള 1.4 ഇഞ്ച് ടച്ച് കളർ എൽസിഡി ഡിസ്‌പ്ലേയാണ് റിയൽമി വാച്ച് 2ൽ നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെയുടെ ഏറ്റവും ഉയർന്ന ബ്രൈറ്റ്നസ് 600 നിറ്റ്സ് ആണ്. 2.5 ഡി ഗോറില്ല ഗ്ലാസ് 3 പ്രോട്ടക്ഷനോട് കൂടിയാണ് ഈ വാച്ച് വരുന്നത്. ഈ റിയൽ‌മി സ്മാർട്ട് വാച്ചിൽ കണക്റ്റിവിറ്റി ഓപ്ഷനായി ബ്ലൂടൂത്ത് 5.0 നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 5.0, അതിനു മുകളിലുള്ള ഡിവൈസുകൾ എന്നിവയിൽ ഈ വാച്ച് ലിങ്ക് ചെയ്യാൻ സാധിക്കും. റിയൽ‌മി ലിങ്ക് ആപ്പ് ഉപയോഗിച്ച് വാച്ച് നിയന്ത്രിക്കാം.

Top