justice karnan against supreme court

കൊല്‍ക്കത്ത: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി മുമ്പാകെ ഹാജരാവില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍.

സുപ്രീംകോടതിയുടെ നടപടി തന്നെ ഉപദ്രവിക്കാനുള്ള ശ്രമമാണെന്ന് ജസ്റ്റിസ് കര്‍ണന്‍ പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് ജഡ്ജിയെ അറസ്റ്റ് ചെയ്ത് മാര്‍ച്ച് 31ന് ഹാജരാക്കാന്‍ കൊല്‍ക്കത്ത പൊലീസ് മേധാവിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തനിക്കെതിരായ കോടതിവിധി ഭരണഘടന വിരുദ്ധമാണെന്നും ദളിതനായതിനാലാണ് തന്നെ ഉന്നമിടുന്നതെന്നും ജസ്റ്റിസ് കര്‍ണന്‍ നേരത്തെ ആരോപിച്ചിരുന്നു.

മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ച് കര്‍ണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്. നിരവധി സിറ്റിങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി എന്ന കുറ്റവും ഇദ്ദേഹത്തിനെതിരെയുണ്ട്.

Top