കൊവിഡ്: സൗദിയില്‍ 1,289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 1,289 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 1,299 രോഗമുക്തി നേടിയതായും രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യമാകെ ഇന്ന് 117,620 കൊവിഡ് പരിശോധനകളാണ് നടത്തിയത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,23,397 ആയി. ഇതില്‍ 5,03,827 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,358 ആയി ഉയര്‍ന്നു. ഇതില്‍ 1,395 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top