wikileaks release software code cia hacking tools tech firm julian assange

മോസ്‌കോ: അമേരിക്കന്‍ ചാരസംഘടന സി.ഐ.എ ഡിജിറ്റില്‍ ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ടൂളുകളും സോഫ്റ്റ്‌വെയറുകളും കൈമാറാന്‍ തയാറാണെന്ന് വിക്കിലീക്‌സ്.

സി.ഐ.എയുടെ ഹാക്കിങ്ങുമായി ബന്ധപ്പെട്ടുള്ള കുറച്ച് വിവരങ്ങള്‍ മാത്രമേ പുറത്ത് വിട്ടിട്ടുള്ളു. ശേഷിക്കുന്നവ ടെക്‌നോളജി കമ്പനികള്‍ക്ക് കൈമാറാന്‍ തയാറാണെന്ന് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് പറഞ്ഞു.

നേരത്തെ, സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള സി.ഐ.എയുടെ ആയിരത്തോളം രേഖകളാണ് വിക്കിലീക്‌സ് ചോര്‍ത്തി പ്രസിദ്ധീകരിച്ചിരുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ സോഷ്യല്‍മീഡിയ, ഇ-മെയില്‍ അക്കൗണ്ടുകള്‍ എന്നിവയും സി.ഐ.എ ഹാക്ക് ചെയ്യുന്നുണ്ടെന്നും ഹാക്കിങ്ങിനു ഏതെല്ലാം രീതികളാണ് സ്വീകരിക്കുന്നതെന്നും വിക്കിലീക്‌സ് പുറത്ത്‌വിട്ട രേഖകളില്‍ നിന്നു വ്യക്തമായിരുന്നു.

Top