Switzerland Shooting: Two Killed, One Seriously Injured at Basel Cafe; Probe Underway

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസലില്‍ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു.

ബാസലിലെ കഫേയിലേക്കു ഒരു സംഘം അക്രമികള്‍ ഇരച്ചെത്തി വെടിയുതിര്‍ക്കുകയായിരുന്നു . വെടിവയ്പിന് പിന്നിലെ കാരണം വ്യക്തമല്ല.

വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. ഇവര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് പോയതെന്നാണ് ലഭിക്കുന്ന വിവരം.

ആക്രമണം നടന്ന കഫേ നേരത്തെ മയക്കുമരുന്നിന്റെ കേന്ദ്രമായിരുന്നുവെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ഉടമസ്ഥന്‍ മാറിയതിനുശേഷം ഇത് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Top