128-13ജിബി ഡൈനാമിക് റാമും 1ടിബി റോമും; റിയല്‍മി നാര്‍സൊ 60 പ്രോ 5ജി പുറത്തിറക്കി

മാര്‍ട്ട്ഫോണ്‍ മേഖലയില്‍ വളരെ വലിയ മുന്നേറ്റം നടത്തുന്ന ബ്രാന്‍ഡാണ് റിയല്‍മി. ധാരാളം ഉപയോക്താക്കളാണ് ഇന്ത്യയില്‍ റിയല്‍മിക്കുള്ളത്.ഇപ്പോഴിതാ ആദ്യമായി ഒരു ടിബി സ്റ്റോറേജുമായി പുതിയ റിയല്‍മി നാര്‍സൊ 60 പ്രോ 5ജി പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 7050 5ജി ചിപ്സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 67വോട്സ് സൂപ്പര്‍വൂക് ചാര്‍ജിംഗ് സപ്പോര്‍ട്ടുമായി 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. അത്യാധുനിക സാങ്കേതികതകള്‍ സമ്മേളിക്കുന്ന റിയല്‍മി 60 പ്രൊ 5ജിക്ക് 128-13ജിബി ഡൈനാമിക് റാമും 1ടിബി റോമുമുണ്ട്.

മാര്‍സ് ഓറഞ്ച്, കോസ്മിക് ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഫോണിന്റെ 8ജിബി-128ജിബി ഇനത്തിന് 23,999 രൂപയാണ് വില. 12 ജിബി-256 ജിബി ഇനത്തിന് 26,999 രൂപയും 12ജിബി-1ടിബിക്ക് 29,999 രൂപയുമാണ് വില.റിയല്‍മി 60, ബഡ്സ് വയര്‍ലെസ് 3 എന്നിവയും കന്പനി പുറത്തിറക്കിയിട്ടുണ്ട്.

Top