Modi in Varanasi: PM offers prayers at Kashi Vishwanath, Kaal Bhairav temple

വരാണസി: യു.പി തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്വന്തം മണ്ഡലമായ വാരാണസിയെ ഇളക്കിമറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോ.

രാജ്യ സുരക്ഷ രാഷ്ട്രീയവല്‍കരിക്കരുതെന്ന് മോദി റാലിയില്‍ പറഞ്ഞു.സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ചോദ്യം ചെയ്യുന്നവര്‍ ജോന്‍പുരില്‍ വന്ന് രക്തസാക്ഷികളുടെ കുടുംബങ്ങളോട് ചോദിക്കട്ടെ. 40 വര്‍ഷമായി നമ്മുടെ സൈനികര്‍ വണ്‍ റാങ്ക്‌വണ്‍ പെന്‍ഷന് നടപ്പിലാക്കാന്‍ അഭ്യര്‍ഥിക്കുന്നു. ഒന്നും സംഭവിച്ചില്ല. ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ അക്കാര്യം നടപ്പിലാക്കുമെന്ന് വാഗ്ദാനംചെയ്തിരുന്നു. അത് ഞങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു.

അഞ്ചാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പി ജയം ഉറപ്പിച്ചു. ഇനി നിങ്ങള്‍ തരുന്ന വോട്ടുകളെല്ലാം ബോണസുകളാണ്. ഗായത്രി മന്ത്രത്തില്‍ വിശ്വസിച്ചാണ് സമാജ്‌വാദി പാര്‍ട്ടി നീങ്ങുന്നത്.

വികസനത്തിന്റെ വാതില്‍ ബിജെപി തുറന്നിടും. വികസനമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വികസനത്തിന് വേണ്ടിയാണ് ഞങ്ങള്‍ വോട്ട് ചോദിക്കുന്നത്.
ഞാന്‍ രാജ്യത്തെ കാവല്‍ക്കാരനാണെന്നും പ്രധാനമന്ത്രിയല്ലെന്നും മോദി പറഞ്ഞു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിക്കു മുന്നില്‍നിന്നാണ് മോദി റോഡ്‌ഷോ ആരംഭിച്ചത്. കാലഭൈരവ ക്ഷേത്രത്തില്‍ മോദി പ്രാര്‍ഥന നടത്തുകയും ചെയ്തു.

റോഡിന്റെ ഇരുവശങ്ങളിലും ബാല്‍ക്കണികളിലും കെട്ടിടങ്ങളുടെ മുകളിലുമായി ആയിരങ്ങള്‍ മോദിയെ കാണാന്‍ ഒത്തുകൂടി.
‘ഹര്‍ ഹര്‍ മോദി, ഘര്‍ ഘര്‍ മോദി’യെന്ന മുദ്രാവാക്യങ്ങളും പുഷ്പ വൃഷ്ടിയുമായാണ് മോദിയെ വാരാണസി നിവാസികള്‍ സ്വീകരിച്ചത്.

അതേസമയം, റോഡ് ഷോ ഭഡെയ്‌നി മേഖലയില്‍ എത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെയും സമാജ്!വാദി പാര്‍ട്ടിയുടെയും അണികള്‍ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും പിന്തുണയര്‍പ്പിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ചു.

2012ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണച്ച് വന്‍ ഭൂരിപക്ഷത്തില്‍ നരേന്ദ്രമോദിയെ ജയിപ്പിച്ച മണ്ഡലത്തില്‍ ഒരുതവണ കൂടി ജയം നേടുക എന്നത് നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിക്ക് അനിവാര്യമാണ്.

Top