world bank ceo visited dharavi street

മുംബൈ: ലോക ബാങ്ക് മേധാവി ക്രിസ്റ്റലിന ജോര്‍ജീവ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ട്രീറ്റ് സന്ദര്‍ശിച്ചു.

ചര്‍ച്ച് ഗേറ്റ് മുതല്‍ ദാദര്‍ വരെ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്താണ് ജോര്‍ജീവ ധാരവിയിലെ വിവിധ പ്രദേശങ്ങളിലെത്തിയത്.

ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന മുംബൈയിലെ സബര്‍ബന്‍ റെയില്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു മനസിലാക്കുന്നതിന് വേണ്ടിയാണ് ക്രിസ്റ്റലിന ധാരവിയിലെത്തിയത്.

ലോക ബാങ്കുമായി ചേര്‍ന്ന് സര്‍വശിക്ഷാ അഭിയാന്‍ നടത്തുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള പരിപാടിയിലും അവര്‍ സംബന്ധിച്ചു.

ഇന്ത്യയുടെ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക രംഗങ്ങളിലെ വളര്‍ച്ചകള്‍ ലോകത്തിന് സുസ്ഥിര വികസന ലക്ഷ്യം നേടാന്‍ സഹായകമാണെന്നും ഇന്ത്യയുടെ വികസനം ആഗോള വളര്‍ച്ചയെ സ്വാധീനിക്കുമെന്നും ക്രിസ്റ്റലിന പറഞ്ഞു.

കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് , ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ എന്നിവരുമായും ക്രിസ്റ്റലിന കൂടിക്കാഴ്ച നടത്തും.

Top