delhi university student protest against abvp gurmehar kau kiran rijiju agaist left

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എബിവിപിക്കെതിരായ വിദ്യാര്‍ഥി സമരത്തില്‍ ഇടതുപക്ഷത്തെ വിമര്‍ശിച്ച് കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു .

എബിവിപിയ്‌ക്കെതിരെ ക്യാംപയിനുമായി രംഗത്തെത്തിയ ഗുര്‍മെഹര്‍ കൗറിനെയല്ല, നമ്മുടെ ജവാന്‍മാര്‍ മരിക്കുമ്പോള്‍ ആഘോഷിക്കുന്ന ഇടതുപക്ഷത്തെയാണ് വിമര്‍ശിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയും ചൈനയുമായി തമ്മില്‍ യുദ്ധമുണ്ടായപ്പോള്‍ ഇടതുപക്ഷം ചൈനയെയാണ് പിന്തുണച്ചത്. അവര്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്നും ഇതുശരിയല്ലെന്നു റിജിജു കൂട്ടിച്ചേര്‍ത്തു.

ഗുര്‍മെഹര്‍ കൗറിനെ ട്വിറ്ററിലൂടെ രൂക്ഷമായി വിമര്‍ശിച്ച് റിജിജു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇന്ന് രാവിലെ ഒരു ഇരുപതുകാരിയെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും എബിവിപിയ്ക്ക് എതിരായ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഗുര്‍മെഹര്‍ കൗര്‍ വ്യക്തമാക്കിയിരുന്നു.

Top