ലോകത്ത് കൊവിഡ് രോഗികള്‍ 12,625,156 ലക്ഷം; മരിച്ചത് 562,769 പേര്‍

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 12,625,156 ലക്ഷം കടന്നു. രണ്ട് ലക്ഷത്തി ഇരുപതിനായിരത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 562,769 പേരാണ് ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതിരൂക്ഷമാണ്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 71,000 ലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്.

698 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. ബ്രസീലില്‍ 1144 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 41000 ലേറെ ആളുകള്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിലും രോഗം പടരുകയാണ്. ആകെ രോഗികളുടെ എണ്ണം ദക്ഷിണാഫ്രിക്കയില്‍ രണ്ടര ലക്ഷം കവിഞ്ഞു. ഇത് അഞ്ചാം തവണയാണ് ലോകത്ത് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികള്‍ ഉണ്ടാകുന്നത്.

Top