Had Ibeen in actresses’s place I d have kille them Rakul Preet

യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത്

നടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ മുഴുവന്‍ കൊന്നുകളയുമായിരുന്നു.നടിക്കുണ്ടായ ഭീകരമായ ദുരനുഭവം കേട്ട് ഞെട്ടിയെന്നും ഇതുപോലെ ഹീനമായ പ്രവര്‍ത്തിചെയ്യുന്നവരെ മനുഷ്യരെന്ന് വിളിക്കാനാകില്ലെന്നും രാകുല്‍ പറയുന്നു.

ഇത് നിന്ദ്യവും വൃത്തികെട്ടതുമായ ആക്രമണമാണ്.

ഞാനൊരു കായികാഭ്യാസിയാണ്. ജിമ്മ് ഒഴിവാക്കി എവിടെയും ഞാന്‍ പോകാറില്ല. ശരീരം ഫിറ്റ് ആയി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട സംഭവം കഴിഞ്ഞ ശേഷം സത്യത്തില്‍ ടാക്‌സിയില്‍ പോകാനോ അല്ലെങ്കില്‍ പരിചയമില്ലാത്ത ആളുമായി കാറില്‍ യാത്ര ചെയ്യാനോ പേടിയായിരിക്കുകയാണ്. ആരെയാണ് ഈ ലോകത്ത് വിശ്വസിക്കുക. രാകുല്‍ പറഞ്ഞു.

Top