akhilesh yadav against narendra modi amit shah

akilesh-yadav

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും ശ്രമം വിജയിക്കില്ലെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ്.

പാര്‍ട്ടിയിലെ കുടുംബവഴക്ക് പഴങ്കഥയായെന്നും തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി വ്യക്തമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഘട്ടത്തിലെയും പകുതി സീറ്റുകള്‍ സമാജ്‌വാദി പാര്‍ട്ടി നേടുമെന്നും അഖിലേഷ് അവകാശപ്പെട്ടു.

ലക്‌നൗ മെട്രോ കൃത്യസമയത്ത് തീര്‍ത്തതിന് മലയാളി കൂടിയായ ഇ.ശ്രീധരനുള്ള നന്ദി അറിയിക്കുന്നതായും അഖിലേഷ് യാദവ് വ്യക്തമാക്കി. അടുത്ത മാസം 27നാണ് ലക്‌നൗ മെട്രോ പ്രവര്‍ത്തനം ആരംഭിക്കുക.

മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഖിലേഷ് ഇക്കാര്യം വ്യക്തമാക്കിയത്.

Top