fire accident in bus;

fire

ഹൈദരാബാദ്: യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കവെ ബസിന് തീപിടിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ ബസ് കത്തിനശിച്ചെങ്കിലും ബസിലുണ്ടായിരുന്ന 30 യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.

ഹൈദരാബാദില്‍നിന്നു വാറങ്കലിലേക്കു പോയ തെലുങ്കാന ആര്‍ടിസി ബസാണ് കത്തിനശിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നു സംശയിക്കുന്നു. തീ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Top