125000 Twitter accounts tied to Islamic State suspended since mid

കാലിഫോര്‍ണിയ: തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവയെന്ന് കണ്ടെത്തിയ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. നിയമ സംവിധാനത്തിന് വെല്ലുവിളിയുയര്‍ത്തുന്ന അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി.

അമേരിക്കയുള്‍പ്പടെയുള്ള ലോകരാഷ്ട്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

2014 അവസാനത്തോടെ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 46,000 അക്കൗണ്ടുകള്‍ തീവ്രവാദ പ്രവര്‍ത്തനത്തിനുപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.

യൂറോപ്യന്‍ യൂണിയനും തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയുന്നതിനായി കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. 2015 മാര്‍ച്ചില്‍ ഫെയിസ്ബുക്ക് അപകടകരമായ സംഘടനകളെ ചെറുക്കുന്നതിനായി പ്രത്യേക വിഭാഗം തന്നെ തുടങ്ങിയിരുന്നു.

Top