6 മാസത്തില്‍ 125 ദിവസത്തെ ചിത്രീകരണം;’ലിയോ’യില്‍ അഭിമാനമെന്ന് ലോകേഷ് കനകരാജ്

സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രം എന്നതാണ് ‘ലിയോ’യുടെ ആകര്‍ഷണം. ‘ലിയോ’യുടെ ചിത്രീകരണം പൂര്‍ത്തിയായതായി അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ‘ലിയോ’ ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒന്നാണെന്നും സംവിധായകന്‍ വ്യക്തമാക്കി.

ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണം. സിനിമയ്ക്കായി സമര്‍പ്പിച്ചവര്‍ക്ക് താന്‍ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു. എല്ലാവരിലും അഭിമാനം തോന്നുന്നു എന്നുമാണ് ‘ലിയോ’യുടെ സംവിധായകന്‍ ലോകേഷ് കനകരാജ് വ്യക്തമാക്കിയിരിക്കുന്നത്. വിജയ്‌യുടെ നായികയായി തൃഷ എത്തുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍, മാത്യു തോമസ്, മിഷ്‌കിന്‍, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിവരും വേഷമിടുന്നു.

Top