125 children taken ill after consuming mid-day meal in Uttar Pradesh

ബല്ലിയ: സ്‌കൂളില്‍നിന്നു നല്‍കിയ ഉച്ചഭക്ഷണം കഴിച്ച 125 കുട്ടികള്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. സ്‌കൂളില്‍നിന്നു നല്‍കിയ പൂരിയും കറിയും കഴിച്ചതിനു പിന്നാലെ കുട്ടികള്‍ക്ക് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.

ഇവരെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ല. സംഭവത്തില്‍ രോഷാകുലരായ രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരെയും സ്‌കൂള്‍ അധികൃതരെയും ബന്ദികളാക്കി.

ഉച്ചഭക്ഷണമായി നല്‍കിയ പൂരിയാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതായും ജില്ലാ ബേസിക് ശിക്ഷാ അധികാരി രാകേഷ് സിംഗ് അറിയിച്ചു. കൂടാതെ, രണ്ടു പാചകക്കാരടക്കം അഞ്ചു പേരെ പുറത്താക്കുകയും ചെയ്തു.

Top