No, the President’s rule; vijaykanth

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും ചലചിത്രതാരവുമായ വിജയകാന്ത്. എഐഡിഎംകെയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്നും വിജയകാന്ത് അഭിപ്രായപ്പെട്ടു.

കൂടാതെ കോണ്‍ഗ്രസ് നേതാവും ചലചിത്രതാരവുമായ ഖുശ്ബു രാഷ്ട്രപതി ഭരണം വരുന്നത് സംസ്ഥാനത്തിന് അപമാനകരമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി എത്തിയിരുന്നു. ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ചൂണ്ടിക്കാട്ടി നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ അധികാര വടംവലി ശക്തമായി തുടരുന്ന അണ്ണാ ഡിഎംകെയില്‍ ശശികല പക്ഷത്തുനിന്നുള്ള നേതാക്കളുടെ കൊഴിച്ചില്‍ തുടരുന്നു.

അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി കൂടിയായ വി.കെ. ശശികലയ്‌ക്കൊപ്പം നിലയുറപ്പിച്ചിരുന്ന രണ്ടു മന്ത്രിമാര്‍ക്കു പിന്നാലെ ശശികലയുടെ വിശ്വസ്തന്‍ സി. പൊന്നയ്യനും വിദ്യാഭ്യാസ മന്ത്രി കെ.പണ്ഡ്യരാജന്‍, ഫിഷറീസ് മന്ത്രി ഡി. ജയകുമാര്‍ എന്നിവര്‍ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. നടന്‍ ശരത് കുമാറും പനീര്‍ശെല്‍വത്തിനു പിന്തുണയുമായി രംഗത്തെത്തി.

ആറ് എം.എല്‍.എ മാര്‍ക്ക് പുറമെ നാല് എം.പി മാരും ശശികല പക്ഷത്ത് നിന്നും ഞായറാഴ്ച ഒ. പനീര്‍ശെല്‍വം ക്യാമ്പിലെത്തിയിട്ടുണ്ട്.

Top