Tamilnadu governner in chennai;

ചെന്നൈ: പനീര്‍ ശെല്‍വം രാജ്ഭവനിലെത്തി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ കണ്ടു. 10 മിനിട്ട് നേരം അവര്‍ കൂടിക്കാഴ്ച നടത്തി.

രാജി പിന്‍വലിക്കാനുള്ള തീരുമാനം ഗവര്‍ണറെ പനീര്‍ശെല്‍വം അറിയിച്ചു. രാജിവെച്ചത് സമ്മര്‍ദ്ദത്തിന്റെ പുറത്താണെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

നല്ലതു നടക്കുമെന്നും സത്യം വിജയിക്കുമെന്നും കൂടിക്കാഴ്ചക്കു ശേഷം പനീര്‍ ശെല്‍വം മാധ്യമങ്ങളോട് പറഞ്ഞു.

ചെന്നൈ വിമാനത്താവളത്തില്‍ ഗവര്‍ണറെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം സ്വീകരിച്ചു.

എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയുമായും വൈകിട്ട് കൂടിക്കാഴ്ച നടത്തും. വിവാദ സാഹചര്യങ്ങള്‍ രൂപപ്പെട്ടതുമുതല്‍ തമിഴ്‌നാട്ടില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ഗവര്‍ണര്‍.

Top