reserve bank announced monetary policy bank rates unchanged

Reserve bank of india

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും.

നോട്ട് നിരോധനത്തിന് ശേഷം ഏര്‍പ്പെടുത്തിയ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13 ഓടെ പൂര്‍ണമായും ഒഴിവാക്കും.

രണ്ട് ഘട്ടമായാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ 24,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

വായ്പാനയം പ്രഖ്യാപിച്ചതോടെ ഓഹരിവിപണികളില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.

Top