sasikala trolled social media

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ വര്‍ഷം.

ശശികലക്കെതിരെ നിരവധി ട്രോളുകളാണ് ഇതിനൊടകം നവമാധ്യമങ്ങളില്‍ വന്നിരിക്കുന്നത്.

troll2

CSp7TRqUkAAG2wi

tm2

troll4

പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ചെയ്ഞ്ച് ഡോട്ട് ഓര്‍ഗില്‍ ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ ഒപ്പുശേഖരിച്ചതില്‍ 15 മിനിറ്റില്‍ പതിനായിരങ്ങളാണ് ഒപ്പിട്ടത്.

കൂടാതെ ഇവര്‍ക്ക് മുഖ്യമന്ത്രി പദവി നല്‍കരുതെന്ന പരാതിയില്‍ 19,000 പേര്‍ പിന്തുണച്ചതായി സൈറ്റ് അവകാശപ്പെട്ടു. പരാതികള്‍ രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയതായി സൈറ്റ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ശശികലയുടെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുമെന്നും റിപ്പോര്‍ട്ടുണ്ട്.

ശശികല മുഖ്യമന്ത്രിയാകുന്നതിനെതിരെ എ.ഐ.എ.ഡി.എം.കെ പുറത്താക്കിയ എം.പി ശശികല പുഷ്പയും രംഗത്തെത്തിയിട്ടുണ്ട്.

ജയലളിതയുടെ വേലക്കാരി എന്നതിലുപരി ശശികലക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് ചൂണ്ടിക്കാട്ടി നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു.

Top