electric scooter

ന്ത്യയിലെ ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗമായ ഹീറോ മോട്ടോർ കോർപ്പിന്റെ ഹീറോ ഇലക്ട്രിക് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി വിപണിയിലെത്തി. ഫ്‌ളാഷ് എന്നു പേരിട്ട സ്‌കൂട്ടറിനെ അമ്പരിപ്പിക്കുന്ന വിലയിലാണ് ഹീറോ അവതരിപ്പിച്ചിരിക്കുന്നത്.ഡൽഹി എക്‌സ് ഷോറൂമിൽ ഇതിന്റെ വില 19,990 രൂപയാണ്.

6 മുതൽ 8 മണിക്കൂർ ചാർജിംഗിനുശേഷം 65കിലോമീറ്ററോളം ഓടിക്കാനുള്ള ശേഷി ഫ്‌ളാഷ് ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് ഉണ്ട്. ഈ സ്‌കൂട്ടറിനു കരുത്ത് പകരുന്നത് 250 വാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ്.മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത.
സീറ്റിനടിയിലായി നൽകിയിരിക്കുന്ന സ്റ്റോറേജ് സ്‌പേസും സീറ്റിന്റെ പിൻഭാഗത്ത് സ്റ്റോറേജ് ക്യാബിനും ടെലിസ്‌കോപിക് ഫോർക്കുകളും 16 ഇഞ്ച് അലോയ് വീലുകളും ഡ്രം ബ്രേക്കുകളുമൊക്കെ ഫ്‌ളാഷിന്റെ പ്രത്യേകതകളാണ്.

വളരെ കുറഞ്ഞ വിലയിലും ഒരു സാധാരണ സ്‌കൂട്ടറിനു നൽകാൻ സാധിക്കുന്ന സൗകര്യങ്ങളും ഫ്‌ളാഷിന് നൽകാൻ സാധിക്കും. രണ്ട് വർഷത്തെ വാരണ്ടിയും അപകടങ്ങൾ സംഭവിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് ഷോർട്ട് സർക്യൂട്ട് പ്രോടക്റ്ററും ഫ്‌ളാഷിനെ വേറിട്ടതാക്കുന്നു. ബർഗണ്ടി, സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ഫ്‌ളാഷ് ലഭ്യമാകും.

Top