Ditroit Crossing

നിര്‍മല്‍ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥിരാജും മംമ്ത മോഹന്‍ദാസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഡിട്രോയിറ്റ് ക്രോസിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്.

മിഷിഗണിലെ ഡിട്രോയിറ്റിലാണ് ചിത്രീകരണം നടക്കുക.യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമായ ഡിട്രോയിറ്റ് ക്രോസിംഗ് പറയുന്നത്‌.ടൊറോന്റോ നഗരങ്ങളിലെ തെരുവു സംഘങ്ങളെ കുറിച്ചാണ്.തമിഴ് തെരുവു സംഘങ്ങളെ പോലെ പ്രസിദ്ധമാണ് ഈ പ്രദേശങ്ങളും.ഇത്തരം ഒരു സംഘത്തില്‍ എത്തിപ്പെടുന്ന ഒരാളുടെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എങ്ങനെ അയാള്‍ ഈ സംഘത്തില്‍ നിന്നും പുറത്തു വരുന്നതിലൂടെയാണ് സിനിമ വികസിക്കുന്നത്.തമിഴിലും തെലുങ്കിലും നിര്‍മ്മിക്കുന്ന ചിത്രത്തില്‍ തമിഴിലെ പ്രധാന താരങ്ങളും ഉണ്ടാവുമെന്നാണ് സൂചന.അമേരിക്കയില്‍ ഇംഗ്‌ളീഷില്‍ ഈ ചിത്രം റിലീസ് ചെയ്യാന്‍ ആലോചിക്കുന്നുണ്ട്. മലയാളത്തില്‍ സിനിമയ്ക്ക് മറ്റൊരു പേരായിരിക്കും. അത് പിന്നീട് പ്രഖ്യാപിക്കും.

ചിത്രത്തില്‍ ശക്തയും എന്നാല്‍ വിവിധ നിറഭേദങ്ങളുള്ള കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ നടി മംമ്തയാണെന്ന് നിര്‍മല്‍ പറഞ്ഞു. പൃഥ്വിയുടേതിന് തുല്യപ്രാധാന്യമുള്ള വേഷമാണ് മംമ്തയുടേതെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.ഏപ്രില്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

Top