panniyan aganist education minister c raveendranath in law academy issue

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍.

ഇന്നലെ മന്ത്രി കുറച്ച് സഹന ശക്തി കാട്ടിയിരുന്നെങ്കില്‍ സമരം ഇന്നലേ അവസാനിക്കുമായിരുന്നുവെന്ന് പന്ന്യന്‍ പറഞ്ഞു.

ഇന്നലെ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.

അഞ്ചു വര്‍ഷത്തേക്ക് ലക്ഷ്മി നായരെ മാറ്റി നിര്‍ത്തണമെന്ന തീരുമാനം അംഗീകരിക്കണമെന്നും സമരത്തില്‍ നിന്നും പിന്മാറണമെന്നും വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥി സംഘടനകളോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്.ഐ ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.

നാളെ മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനുള്ള മാനേജ്‌മെന്റ് നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് വിദ്യാര്‍ഥി സംഘടനകളും അറിയിച്ചിട്ടുണ്ട്.

Top