തൃശ്ശൂരിൽ വിവിധയിടങ്ങളിൽ റെയ്ഡ്; 121 കിലോ സ്വർണം പിടികൂടി

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ നടന്ന വ്യാപക റെയ്ഡില്‍ 121 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടിച്ചെടുത്തു. സ്വര്‍ണത്തിന്റെ മൊത്തവിതരണ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനാണ് റെയ്ഡ് നടത്തിയത്.

21 സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പുറമെ രണ്ട് കോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും 2000 യുഎസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് മുപ്പത് കോടി രൂപ മതിപ്പ് വില വരും. സംഭവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തു.

Top