Punjab, Goa Vote Today ; in panjab vote mechine complaint

election

പനാജി: പഞ്ചാബിലും ഗോവയിലും ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിംഗ്. സാങ്കേതിക തകരാര്‍ മൂലം പഞ്ചാബിലെ ചില പ്രദേശങ്ങളില്‍ വോട്ടിംഗ് തടസപ്പെട്ടു. വോട്ടിംഗ് മെഷീനിലെ തകരാറാണ് പ്രശ്‌നങ്ങള്‍ക്കു കാരണം

ഗോവയില്‍ രാവിലെ ഒമ്പതു മണിവരെ 15 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. വടക്കന്‍ ഗോവയില്‍ 16ഉം തെക്കന്‍ ഗോവയില്‍ 14 ശതമാനവുമാണ് വോട്ടിംഗ്.

പഞ്ചാബില്‍ 117 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി-അകാലിദള്‍, കോണ്‍ഗ്രസ്, എഎപി എന്നിങ്ങനെ ശക്തമായ ത്രികോണ മത്സരത്തിനാണ് പഞ്ചാബില്‍ നടക്കുന്നത്. മാര്‍ച്ച് 11നാണ് ഫലപ്രഖ്യാപനം നടക്കുക.

Top