China

ചൈനയിലെ നന്‍ജിംഗിലുള്ള ഒരു സ്‌കൂളില്‍ അപൂര്‍വ്വമായൊരു സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.പരീക്ഷയ്ക്ക് മാര്‍ക്ക് കടം നല്‍കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഈ സംവിധാനത്തിനു നല്‍കിയിരിക്കുന്ന പേര് ഗ്രേഡ് ബാങ്ക് എന്നാണ്‌.

പരീക്ഷയെഴുതി റിസള്‍ട്ടുവരുമ്പോള്‍ ഒരു കുട്ടിക്ക് ജയിക്കാന്‍ 5 മാര്‍ക്കുകൂടി വേണമെന്നിരിക്കട്ടെ, നേരെ സ്‌കൂളിലെ ഗ്രേഡ് ബാങ്കില്‍ ചെന്ന് 5 മാര്‍ക്ക് കടമായി വാങ്ങാം. എന്നാല്‍ തൊട്ടടുത്ത പരിക്ഷയില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങി കടം വീട്ടണം.

Top