don’t fly high miss pankhuri know your secret bjp s prem shukla

ന്യൂഡല്‍ഹി:ആളാകാന്‍ ശ്രമിച്ചാല്‍ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തി നാണം കെടുത്തുമെന്ന് സമാജ് വാദി പാര്‍ട്ടി വനിതാ വക്താവിനോട് ബിജെപി വക്താവ്.

ഒരു ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് എസ്.പി വക്താവ് പാന്‍ഖുരി പഥകിനോട് ബിജെപി വക്താവ് പ്രേം ശുക്ല ഭീഷണി മുഴക്കിയത്.

”വല്യ ആളാകാന്‍ ശ്രമിച്ചാല്‍ രഹസ്യങ്ങളെല്ലാം വെളിപ്പെടുത്തി നിങ്ങളെ ഞാന്‍ നാണം കെടുത്തും. യാദവ് കുടുംബം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എങ്ങനെയാണ് സ്ത്രീകളെ ഉപയോഗിക്കുന്നതെന്ന് എനിക്കറിയാം”.എന്നതായിരുന്നു പ്രേം ശുക്ലയുടെ പരാമര്‍ശം.

ശുക്ലയുടെ പരാമര്‍ത്തെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കൂടാതെ ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്നും ശുക്ലയ്ക്ക് വക്കീല്‍ നോട്ടീസ് അയക്കുമെന്നും പഥക് അറിയിച്ചു.

ഇതാദ്യമല്ല ശുക്ല ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും രാഷ്ട്രീയ ചര്‍ച്ചകളെ വ്യക്തിപരമായ ആരോപണങ്ങളുന്നയിക്കാന്‍ ഉപയോഗിക്കുകയാണെന്നും ഇത് സ്വഭാവഹത്യയാണെന്നും പഥക് ആരോപിച്ചു.

പ്രേം ശുക്ലയെ ബി.ജെ.പി പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Top