virat kohli

പ്പണറെന്ന നിലയിലെ അന്താരാഷ്ട്ര ട്വന്റി20 അരങ്ങേറ്റത്തിലെ നിരാശാജനകമായ പ്രകടനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി പ്രതികരിച്ചത് ഇങ്ങനെയാണ്;”എൈപിഎല്ലില്‍ ഞാന്‍ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്, ശതകവും കുറിച്ചിട്ടുണ്ട്. അന്ന് ആരും ഒന്നും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ട് മത്സരങ്ങളില്‍ കാര്യമായി സംഭാവന ചെയ്യാതിരുന്നപ്പോള്‍ അത് പ്രശ്‌നമായി.ടീമില്‍ തന്നെക്കൂടാതെ മറ്റു പത്ത് അംഗങ്ങള്‍ കൂടിയുണ്ട്.മാധ്യമപ്രവര്‍ത്തകര്‍ അവരെക്കൂടി ശ്രദ്ധിക്കണം.താന്‍ രണ്ട് ഇന്നിങ്‌സുകളില്‍ സ്‌കോര്‍ ചെയ്യാത്തത് പ്രശ്‌നമാക്കേണ്ട കാര്യമില്ല.പരമ്പര ജയിക്കാനായതില്‍ ഏറെ സന്തോഷമുണ്ട്. ഓപ്പണറെന്ന നിലയിലുള്ള എന്റെ പ്രകടനം അത്ര കാര്യമായി എടുക്കുന്നില്ല. രണ്ട് ഇന്നിങ്‌സുകളിലായി ഞാന്‍ എഴുപതിലധികം റണ്‍ നേടിയിരുന്നെങ്കില്‍ താങ്കള്‍ ഈ ചോദ്യം ചോദിക്കുമായിരുന്നില്ലല്ലോ. ഞങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച ഒരു ജയമായിരുന്നു”അതെന്നും വിരാട് കൊഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Top