U.N. secretary general: Trump travel ban ‘should be removed sooner rather than later’

അഡിസ് അബാബ: ഏഴു മുസ്‌ലീം രാജ്യങ്ങള്‍ക്ക് യുഎസില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ഐക്യരാഷ്ട്രസഭ.

അമേരിക്കയുടെ നന്മക്കായുള്ള നടപടിയായി ഇതിനെ കണക്കാക്കാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആഫ്രിക്കന്‍ ഉച്ചകോടിക്കായി എത്യോപ്യയിലെത്തിയ ഗുട്ടെറസ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയെന്നല്ല ഒരു രാജ്യവും ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളരുതെന്നും അദ്ദേഹം പറഞ്ഞു.കുടിയേറ്റ നിരോധനം സംബന്ധിച്ച അമേരിക്കന്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഗുട്ടെറസ് അഭിപ്രായപ്പെട്ടു.

ഇറാക്ക്, സിറിയ,സുഡാന്‍, ഇറാന്‍, ലിബിയ, സൊമാലിയ, യമന്‍ എന്നീ ഏഴു രാജ്യങ്ങള്‍ക്കാണ് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പരസ്യപ്രതികരണവുമായി ഐക്യരാഷ്ട്രസഭാ തലവന്‍ രംഗത്തെത്തിയത്.

Top