Union Budget 2017-18 L Finance Minister Arun Jaitley presents Budget 2017

ന്യൂഡല്‍ഹി: അന്തരിച്ച പാര്‍ലമെന്റ് അംഗം ഇ.അഹമ്മദിനെ അനുസ്മരിച്ച് പാര്‍ലമെന്റില്‍ ബജറ്റ് നടപടികള്‍ തുടങ്ങി. രാജ്യത്ത് നാണയപെരുപ്പം നിയന്ത്രിക്കാനായെന്ന് ബജറ്റ് അവതരണത്തിന് ആമുഖമായി ജയ്റ്റ്‌ലി പറഞ്ഞു.

കള്ളപ്പണം, അഴിമതി, ഭീകരവാദം എന്നിവ നിയന്ത്രിക്കാനായി. നോട്ടു പിന്‍വലിക്കലിന്റെ പ്രത്യാഘാതം ഈ വര്‍ഷം തീരുമെന്ന് ധനമന്ത്രി പറഞ്ഞു.

ലോക സമ്പത്ത് വ്യവസ്ഥ അനിശ്ചിതത്വത്തില്‍ . ക്രൂഡ് ഓയില്‍ വില ഉയരുന്നത് വികസ്വര രാജ്യങ്ങള്‍ക്ക് വെല്ലുവിളിയാണ്. ഇന്ത്യ ഉല്‍പാദന രംഗത്ത് ആറാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുശോചന കുറിപ്പ് വായിച്ചു. തുടര്‍ന്ന് സഭ മൗനം ആചരിച്ചു. ബജറ്റ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ പാര്‍ളമെന്റില്‍ ബഹളം വയ്ച്ചു.

Top