union budget at 11 clock; arun jetly

ന്യൂഡല്‍ഹി: ബജറ്റ് 11 മണിക്ക് തന്നെ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ബജറ്റിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗം ചേര്‍ന്നു.

പാര്‍ലമെന്റില്‍ ഇ അഹമ്മദ് നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചതിനാല്‍ ബജറ്റ് അവതരണം മാറ്റി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു.

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതു വരെയെങ്കിലും ബജറ്റ് അവതരണം നീട്ടിവയ്ക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ എംപിമാരുടെ ആവശ്യം സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.

ബജറ്റ് അവതരണവുമായി മുന്നോട്ടു പോകുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ബജറ്റ് അവതരണം മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് സ്പീക്കറും അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇ അഹമ്മദിന്റെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Top