The Great Father Motion Poster

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ‘ദ ഗ്രേറ്റ് ഫാദര്‍’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍.പതിനഞ്ച് മണിക്കൂറുകള്‍കൊണ്ട് നാല് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഇതിനോടകം ടീസര്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്. ഇരുപതിനായിരത്തിന് മുകളില്‍ ലൈക്‌സും കിട്ടിയിട്ടുണ്ട്.മലയാളത്തില്‍ ഒരു മോഷന്‍ പോസ്റ്ററിന് ലഭിക്കുന്ന ഗംഭീര വരവേല്‍പ്പാണിത്.നവാഗതനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്.

55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്ററില്‍ മമ്മൂട്ടി, സ്‌നേഹ, ആര്യ എന്നിവരാണുള്ളത്. ബിഗ് ബിയിലെ ബിലാല്‍ ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.മോഷന്‍പോസ്റ്റര്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു.ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ തരംഗമായി യുവാക്കള്‍ക്കിടയില്‍ തരംഗമാണ്. 2017 മാര്‍ച്ച് 30നാകും ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുക.

സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.

ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്.ഷാം, മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top