12,000 കിലോമീറ്റര്‍ താണ്ടി ലണ്ടന്‍ മുതല്‍ ചൈന വരെ ഒരു ട്രെയിന്‍ യാത്ര

ണ്ടന്‍ മുതല്‍ ചൈന വരെ ഒരൊറ്റ ട്രെയിന്‍ യാത്ര. കൗതുകം തോന്നുമെങ്കിലും സംഗതി സത്യം തന്നെയാണ്.

ലണ്ടന്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ച ചരക്ക് ട്രെയിന്‍ കഴിഞ്ഞ ദിവസമാണ് കിഴക്കന്‍ ചൈനയിലെ യിവു നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നത്.

12,000 കിലോമീറ്റര്‍(7,500മൈല്‍സ്) നീളുന്ന ദൂരം താണ്ടിയാണ് ചരക്കുകള്‍ നിറച്ച ട്രെയിന്‍ ചൈനയില്‍ എത്തിയത്. വടക്ക് യൂറോപ്പുമായുള്ള വാണിജ്യ കരാറുകള്‍ക്ക് ശക്തി പകരുക എന്ന ലക്ഷ്യമാണ് ഈ യാത്രയിലൂടെ ചൈന ലക്ഷ്യമിടുന്നത്. പ്രശസ്തമായ റഷ്യയിലെ ട്രാന്‍സ് സൈബീരിയന്‍ യാത്രയേക്കാള്‍ ദൂരമുണ്ട് ലണ്ടന്‍-ചൈന റുട്ടിന്.

വിസ്‌കി, കുട്ടികള്‍ക്കുള്ള പാല്‍ ഉത്പന്നങ്ങള്‍, മരുന്നുകള്‍, മറ്റ് ചെറു മെഷീനുകള്‍ എന്നിവയായിരുന്നു ചരക്കായി ട്രെയിനില്‍ എത്തിച്ചേര്‍ന്നത്. ഏപ്രില്‍ 10ന് ലണ്ടനില്‍ നിന്നും യാത്ര തിരിച്ച ട്രെയിന്‍ ഫ്രാന്‍സ്, ബെല്‍ജിയം, ജെര്‍മനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖ്സ്ഥാന്‍ എന്നീ രാജ്യങ്ങള്‍ താണ്ടിയാണ് ചൈനയിലെ യിവു നഗരത്തിലെത്തിച്ചേര്‍ന്നത്.

Top