വന്‍ കഞ്ചാവ് വേട്ട; മലപ്പുറത്ത് 120 കിലോയോളം കഞ്ചാവ് പിടികൂടി

മലപ്പുറം: കോട്ടയ്ക്കല്‍ പുത്തൂര്‍ ഭാഗത്ത് വന്‍ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 120 കിലോയോളം കഞ്ചാവ് പിടികൂടിയത്.

അടഞ്ഞ് കിടന്ന കടമുറിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്. അര കോടിയിലധികം വില വരുന്ന കഞ്ചാവാണ് സംഘം കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അറിയിച്ചു.

സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

 

Top