പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി; അമ്മയുടെ അടുത്ത ബന്ധു പിടിയില്‍

കൊല്ലം: കൊട്ടാരക്കരയില്‍ പീഡനത്തിനിരയായ 12 വയസുകാരി ഗര്‍ഭിണിയായി. ഇളമാട് സ്വദേശിയായ ബന്ധുവിനെ പൂയപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം പുറത്ത് അറിഞ്ഞത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഇന്നലെയാണ് പെണ്‍കുട്ടിയെ വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

എന്നാല്‍ പരിശോധനയ്ക്ക് ശേഷം സംശയം തോന്നിയ ഡോക്ടറാണ് കുട്ടി ഗര്‍ഭിണിയാണെന്ന കണ്ടെത്തലിലെത്തിയത്. അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോട് റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് ബന്ധുവായ യുവാവില്‍ നിന്നാണ് യുവതി ഗര്‍ഭിണിയായത് എന്ന വിവരം പുറത്തറിഞ്ഞത്.

 

 

Top