12 വയസ്സുകാരിയെ അയല്‍ക്കാരന്‍ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ വാട്ട്‌സാപ്പില്‍ പ്രചരിപ്പിച്ചു

rape

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 12 വയസ്സുകാരിയെ അയല്‍ക്കാരന്‍ ബലാത്സംഗം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ബലാത്സംഗം ചെയ്യുന്ന പീഡന ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് വാട്ട്‌സപ്പില്‍ ലഭിക്കുകയായിരുന്നു. സംഭവത്തില്‍ ഡല്‍ഹിയിലെ റോഹിനി സബര്‍ബിലെ മാംഗോള്‍പൂര്‍ കലാന്‍ മേഖലയില്‍ നിന്ന് പ്രതിയായ ബുന്‍ഡി എന്ന അയല്‍ക്കാരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ പെണ്‍കുട്ടിയെ വീടിനടുത്തുള്ള സാമൂഹിക കേന്ദ്രത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടയില്‍ രണ്ടു സുഹൃത്തുക്കള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു.

കേസ് പിന്‍വലിക്കാന്‍ പ്രതികളുടെ കുടുംബാംഗങ്ങള്‍ തങ്ങളെ സമ്മര്‍ദ്ദം ചെലുത്തുന്നതായും തങ്ങളോട് ഇവിടം വിടാന്‍ അവര്‍ ആവശ്യപ്പെടുന്നതായും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കി. പ്രതികളുടെ കുടുംബം സ്വാധീനമുള്ളവരാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു.

Top