അതിര്‍ത്തി കടന്നെത്തിയ സംസാരശേഷിയില്ലാത്ത പാക് ബാലനെ ഇന്ത്യ തിരിച്ചയച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം അബദ്ധത്തില്‍ അതിര്‍ത്തി കടന്നെത്തിയ സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്ത പാക് ബാലനെ ഇന്ത്യ തിരിച്ചെത്തിച്ചു. പഞ്ചാബിലെ ഫിറോസ്പൂര്‍ സെക്ടര്‍ വഴി ഇന്ത്യയിലെത്തിയ ബാലനെ കഴിഞ്ഞ മേയ് ഒന്നിനാണ് അതിര്‍ത്തി രക്ഷാ സേന പിടികൂടിയത്.

തുടര്‍ന്ന് കുട്ടിയെ ഒരു സംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിച്ച് വരികയായിരുന്നു. അന്വേഷണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ പാക് നയതന്ത്ര കാര്യാലയം കുട്ടിയുടെ പിതാവ് ലാഹോര്‍ സ്വദേശിയായ ജാവേദ് ഇഖ്ബാല്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. പാക് മാധ്യമ പ്രവര്‍ത്തകയായ മെഹര്‍ തരാറിന്റെ ഒരു ട്വീറ്റും കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതിന് സഹായിച്ചുവെന്ന് ഫരീദാബാദ് ഡെപ്യൂട്ടി കമ്മിഷണര്‍ രാജീവ് പ്രശാര്‍ പറഞ്ഞു.

Top