കോട്ടയത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് 12 വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയം പാമ്പാടിയിൽ പന്ത്രണ്ട് വയസുകാരൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. പാമ്പാടി അറയ്ക്കൽ പറമ്പിൽ സുനിതയുടെയും ശരത് ചന്ദ്രന്റെയും മകൻ മാധവ് ആണ് മരിച്ചത്. മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് കുട്ടിയുടെ ആത്മഹത്യ.

കോട്ടയം പാമ്പാടിയിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്കായിരുന്നു സംഭവം. വീട്ടിൽ മുറി അടച്ച ശേഷം കുട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. മാതാവ് സുനിതയും പിതാവ് ശരത് ചന്ദ്രനും തമ്മിലുള്ള നാളുകളായി വഴക്കും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായിരുന്നു.

ഇന്ന് രാവിലെയും ഇവർ തമ്മിൽ വഴക്ക് ഉണ്ടായതായും ഇതിൽ മനംനൊന്ത് കുട്ടി മുറിക്കുള്ളിൽ വച്ചിരുന്ന പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാളെ രാവിലെ സംസ്‌കരിക്കും.

Top