ക്രിക്കറ്റ് ബാറ്റ് തലയിൽ വീണ്‌ വിദ്യാർത്ഥി ദാരുണാന്ത്യം

deadbody

മാവേലിക്കര: ക്രിക്കറ്റ് ബാറ്റുകൊണ്ട്് തലയ്ക്കടിയേറ്റ് വിദ്യാർത്ഥി മരിച്ചു.ചാരുംമൂട് ചുനക്കര ഗവ. യുപിഎസിലെ ആറാം ക്ലാസ് വിദ്യാർഥിയും നവനീത് ആണു മരിച്ചത്.

ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാൻ പൈപ്പിന് സമീപത്തേയ്ക്ക് നടക്കുന്നതിനിടെയാണ് നവനീതിന്റെ തലയുടെ പിന്നിൽ തെറിച്ചുവന്ന ബാറ്റ് കൊണ്ടത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന മറ്റു ചില കുട്ടികളുടെ കൈയ്യിൽനിന്ന് അബദ്ധത്തിൽ ബാറ്റ് തെറിച്ചുപോവുകയും നവനീതിന്റെ കഴുത്തിനു പിന്നിൽ കൊള്ളുകയുമായിരുന്നു. തുടർന്ന് കുട്ടി ബോധരഹിതനായി വീണു.

സഹപാഠികളും അധ്യാപകരും ചേർന്ന് കുട്ടിയെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി മരിച്ചു. കുട്ടിയുടെ മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Top