12 വയസുകാരിയെ പീഡിപ്പിച്ചു; വിതുരയില്‍ പിതാവും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം: വിതുരയിൽ 12 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പിതാവും സുഹൃത്തും അറസ്റ്റിൽ. വിതുര സ്വദേശി സുരേഷ് കുമാറിന്റെ സുഹൃത്താണ് പെൺകുട്ടിയുടെ പിതാവ്. പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അച്ഛനും സുഹൃത്തും ഇവരുടെ വീട്ടിലെത്തി സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. പിതാവിന്റെ സാന്നിധ്യത്തിൽ തന്നെ ഇയാൾ പല തവണ കുട്ടിയോട് അപമര്യാദയായി പെരുമാറി. ചൈൽഡ് ലൈൻ പ്രവർത്തകർ സ്‌കൂളിൽ നടത്തിയ കൗൺസിലിങിലാണ് കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ചൈൽഡ് ലൈൻ പ്രവർത്തകരാണ് വിതുര പൊലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തിയ ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് പ്രതികളെകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ തുടർന്നുള്ള സംരക്ഷണത്തിന് സിഡബ്ല്യുസിയിൽ ഹാജരാക്കി.

Top