അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം: 12 താലിബാന്‍ ഭീകരരെ വധിച്ചു

കാബൂൾ : അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തിൽ 12 താലിബാന്‍ ഭീകരരെ വധിച്ചു. അഫ്ഗാനിസ്ഥാന്‍റെ കിഴക്കന്‍ പ്രവിശ്യയിലാണ് വ്യോമാക്രമണമുണ്ടായത്. കൊല്ലപ്പെട്ട ആറു പേര്‍ പാകിസ്താന്‍ പൗരന്മാരാണ്. ഏഴു പേര്‍ക്ക് പരിക്കേറ്റതായി നംഗാര്‍ഹറിലെ ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു.

ഭീകരരുടെ കൈവശമുണ്ടായിരുന്ന ഏഴ് റൈഫിളുകള്‍ സേന പിടിച്ചെടുത്തു. ഖൊഗ്യാനി ജില്ലയിലെ ദല്‍ദോ ഏരിയയിലാണ് ആക്രമണം നടന്നത്. ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കോ നിയമപാലകര്‍ക്കോ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Top