12 സ്വകാര്യ ലാബുകള്‍ക്ക് പരിശോധന നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊറാണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധന നടത്താന്‍ രാജ്യത്തെ 12 സ്വകാര്യ ലാബുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. അഞ്ച്‌സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും സ്വകാര്യ ലാബുകള്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇതില്‍ അഞ്ച് എണ്ണം മഹാരാഷ്ട്രയിലാണ്. രാജ്യത്താകമാനം 15,000 കളക്ഷന്‍ സെന്ററുകളുള്ള ലാബുകള്‍ക്ക് ഇനി മുതല്‍ കോവിഡ് 19 പരിശോധന നടത്താം.

ഡല്‍ഹിയിലെ ലാല്‍ പാത് ലാബ്‌സ്, ബ്ലോക്ക് ഇ, സെക്ഷന്‍ 18, രോഹിണി. ഗുജറാത്തിലെ യൂണിപാത് സ്‌പെഷ്യാലിറ്റി ലബോറട്ടറീസ് ലിമിറ്റഡ്, 102, സനോമ പ്ലാസ, പരിമള്‍ ഗാര്‍ഡന്‍ എതിര്‍വശം, ജെഎംസി ഹൗസിന് സമീപം. എല്ലിസ് ബ്രിഡ്ജ്, അഹമ്മദാബാദ്.

ഹരിയാനയിലെ സ്ട്രാന്‍ഡഡ് ലൈഫ് സയന്‍സസ്, എ-17, സെക്ടര്‍ 34, ഗുരുഗ്രാം. എസ്ആര്‍എല്‍ ലിമിറ്റഡ്, ജിപി 26, സെക്ടര്‍ 18, ഗുരുഗ്രാം.

കര്‍ണാടകയിലെ ന്യൂബെര്‍ഗ് ആനന്ദ് റഫറന്‍സ് ലബോറട്ടറീസ്, ആനന്ദ് ടവര്‍, 54, ബൊവ്‌റിംഗ് ആശുപത്രി റോഡ്, ബെംഗളൂരു.

മഹാരാഷ്ട്രയിലെ ത്രൈറോ കെയര്‍ ടെക്‌നോളജീസ് ലിമിറ്റഡ്, ഡി 37/1, ടിടിസി എംഐഡിസി, ടുര്‍ബെ, നവി മുംബൈ. സബര്‍ബന്‍ ഡയഗ്‌നോസ്റ്റിക്‌സ് (ഇന്ത്യ) പ്രൈ. ലിമിറ്റഡ്, സണ്‍ഷൈന്‍ ബില്‍ഡിംഗ്, അന്തേരി (വെസ്റ്റ്), മുംബൈ. മെട്രോപൊളിസ് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, യൂണിറ്റ് നമ്പര്‍ 409416, നാലാം നില, കൊമേഴ്‌സ്യല്‍ ബില്‍ഡിംഗ്-1, കോഹിന്നൂര്‍ മാള്‍, മുംബൈ. സര്‍ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, മോളികുലാര്‍ മെഡിസിന്‍, റിലയന്‍സ് ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ആര്‍ 282, ടിടിസി ഇന്‍ഡസ്ട്രിയന്‍ ഏരിയ, റബാലെ, നവി മുംബൈ. എസ്ആര്‍എല്‍ ലിമിറ്റഡ്, പ്രൈം സ്‌ക്വയര്‍ ബില്‍ഡിംഗ്, പ്ലോട്ട് നമ്പര്‍ 1, ഗെയ്വാദി ഇന്‍ഡസ്ട്രിയല്‍ ഏരിയ, എസ് വി റോഡ്, ഗോറെഗാവ്, മുംബൈ.

തമിഴ്‌നാട്ടിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്ലിനിക്കല്‍ വൈറോളജി, ജിഎംസി, വെല്ലൂര്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലബോറട്ടറി സര്‍വീസസ്, അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, ചെന്നൈ. എന്നീ ലാബുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.

Top