12 police officers killed in Peru bus accident

ലിമ: പെറുവിലുണ്ടായ ബസപകടത്തില്‍ 12 പോലീസുകാര്‍ കൊല്ലപ്പെട്ടു. പോലീസുകാര്‍ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.സംഭവത്തില്‍ 15ലേറെപ്പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

പരിക്കേറ്റവരെയും അപകടത്തില്‍പ്പെട്ടവരെയും ഹെലികോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ പെറു പ്രസിഡന്റ് പെഡ്രോ പാബ്ലോ സുയന്‍സ്‌കി അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Top